Saturday 11 July 2015

ജീവനീയം ആയുർവേദിക് സെന്റെ










ജീവനീയം ആയുർവേദിക്  സെന്റെർ ഫോർ ലേർണിംഗ്  ഡിസബിലിറ്റീസ്  എന്ന  സ്ഥാപനം കൊച്ചിയിലാണ്  സ്ഥിതിചെയ്യുന്നത് . ജീവനീയത്തിന്റെ പ്രധാന ലക്ഷ്യം ആയിരക്കണക്കിന്  കുട്ടികളുടെ ജീവിതത്തിന്  വെളിച്ചമേകുക എന്നതാണ്. കുട്ടികളിൽ ഉണ്ടാകുന്ന വായനാവൈകല്യങ്ങൾ, പഠനവൈകല്യങ്ങൾ കണക്കിലെ ശ്രദ്ധക്കുറവുകൾ എഴുത്തിലുള്ള വൈകല്യങ്ങൾ എന്നിങ്ങനെയുള്ള കുറവുകളെ തരണം ചെയ്തു ജീവിത വെളിച്ചത്തിലേയ്ക്കു എത്തിക്കാനുള്ള പരിശ്രമവും പരിശീലനവുമാണ്  ജീവനീയം ആയുർവേദിക്  സെന്റെറിന്റെ പ്രധാന ലക്ഷ്യം. ജീവനീയത്തിന്റെ സ്ഥാപകയായ Dr. രശ്മി പ്രമോദ് , കാഴ്ചകുറവ്  എന്ന വൈകല്യത്തെ തന്റെ ജീവിതത്തിലൂടെ തരണം ചെയ്തു. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെ നിറവിൽ ആയുർവേദ ചികിത്സയിലൂടെയാണ്  ഡോക്ടർ കുട്ടികളെ പരിശീലിപ്പിക്കുന്നത്. പാരമ്പര്യ ആയുർവേദ കുടുംബത്തിൽ നിന്ന്‌  ഉയർന്നു വന്ന ഒരു വ്യക്തിത്വമാണ്  Dr. രശ്മി പ്രമോദ്. Dr. രശ്മി പ്രമോദ്  ആയുർവേദ ഫിസിഷ്യനായി, കോട്ടക്കൽ ആയുർവേദ കോളേജിൽ നിന്ന്  പഠനം പൂർത്തിയാക്കി. നീണ്ട പത്തു വർഷത്തെ പരിചയ സമ്പന്നതയുണ്ട്  ഡോക്ടർക്ക് . ആയുർവേദ ചികിത്സകളായ പഞ്ചകർമ്മ, ആയുർവേദ പച്ചമരുന്ന്  ചികിത്സ പിന്നെ പാരമ്പര്യ ചികിത്സാവിധികളിലൊന്നായ യോഗയും കൈവശമുണ്ട്. Dr. രശ്മി പ്രമോദ്  2002ൽ ആയുർവേദ ഫിസിഷ്യനായി അശ്വനി ഹോസ്പിറ്റലിൽ സേവനം ആരംഭിച്ചു. പിന്നീട്  2004 ആയുർവേദ സെന്റർ ബോൾഗാട്ടി പാലസ് (KTDC) ചീഫ്  കൻസൽറ്റന്റായും മാനേജറായും കൊച്ചിയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഈ കാലയളവിലാണ്‌  Dr. രശ്മി പ്രമോദിന്റെ  കാഴ്ചശക്തി നഷ്ടമാകുന്നത് . തന്നെ പോലെ തന്നെ മറ്റു വൈകല്യങ്ങളുള്ള കുട്ടികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.





No comments:

Post a Comment